കശ്മീരീ യുട്യൂബറാണ് ഫൈസൽ വാണി. ഇയാൾ പുറത്തുവിട്ട വീഡിയോ വലിയ തോതിൽ പ്രചരിക്കുകയും നിശിതമായ വിമർശനം ഇതിനെതിരെ ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫൈസൽ മാപ്പ് പറഞ്ഞത്. വീഡിയോ കൊണ്ട് ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നതായും വാണി വ്യക്തമാക്കി.
വധഭീഷണിയുണ്ടെന്ന് നേരത്തെ നുപുർ ശർമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. തന്നെയും കുടുംബത്തിനെയും വകവരുത്തുമെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ അടക്കം ഭീഷണിമുഴക്കിയെന്നാണ് നുപുർ ശർമ്മ പരാതിയിൽ പറഞ്ഞത്.
മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന് പിന്നാലെയാണ് നുപുർ ശർമ്മയ്ക്ക് വധഭീഷണി എത്തിയത്. തിരിച്ചറിയാൻ കഴിയാത്ത ആളുകൾക്കെതിരെയായിരുന്നു കേസ്.
0 Comments