banner

രാജ്യതലസ്ഥാനത്തെ ഗഫാർ മാർക്കറ്റിൽ വൻ തീപിടിത്തം

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ കരോൾ ബാഗ് മേഖലയിൽ വൻ തീപിടിത്തം. കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. 39 അഗ്നിശമനസേനാ യൂണിറ്റുകളും  ഡൽഹി പോലീസും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി.

ഡൽഹി അഗ്നിശമനസേനാ സംഘം പറയുന്നതത് പ്രകാരം ആരും അകത്ത് കുടുങ്ങിയിട്ടില്ലെന്നും ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ വരും മണിക്കുറുകളിൽ പുറത്ത് വരും.

إرسال تعليق

0 تعليقات