കൊല്ലം : കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. കേരളപുരം സ്വദേശി അജിത്തിനെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇരുുപത്തിയാറുകാരനായ പ്രതിയുടെ പക്കൽ നിന്നും 52 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പത്തരയോടെയാണ് കരുനാഗപ്പള്ളി സി.ഐ ഗോപകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ അലക്സാണ്ടർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ വിദഗ്ദമായി പിടികൂടിയത്. എറണാകുളം സ്വദേശിയായ കൂട്ടുകാരൻ മുഖേനെയാണ് പ്രതി ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചുകൊണ്ടിരുന്നത്
പെൺകുട്ടികൾക്കടക്കമുള്ള വിദ്യാർത്ഥികൾകൾക്കും യുവാക്കൾക്കുംവിതരണം ചെയ്തിരുന്നു. ട്രെയിൻ മാർഗ്ഗമാണ് മാരക മയക്ക് മരുന്ന് എത്തിച്ചു കൊണ്ടിരുന്നത്. ഒരു ഗ്രാമിന് 8000 രൂപ മുതൽ 10000 രൂപ വരെയാണ് വാങ്ങിക്കൊണ്ടിരുന്നത്. പ്രതിയെ റിമാൻ്റ് ചെയ്തു.
ജില്ലയിലെ പാർട്ടി ഡ്രഗ്ഗായ എം.ഡി.എം.എയുടെ വലിയ വേട്ടയാണ് കരുനാഗപ്പള്ളിയിൽ നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. മുമ്പ് നാല്പതിനേഴ് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ അഞ്ചാലുംമൂട്ടിൽ നിന്നും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു. ഇതായിരുന്നു മുൻപ് വരെ ജില്ലയിൽ പിടികൂടിയ വലിയ അളവ്.
0 Comments