banner

മന്ത്രി വി അബ്ദുറഹ്മാന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക‍ര്‍ തടഞ്ഞു

മലപ്പുറം : മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി വി അബ്ദുറഹ്മാന്റെ വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക‍ര്‍. കുറ്റിപ്പുറം പാലത്തില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവ‍ര്‍ത്തക‍ര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്.

മന്ത്രിയുടെ വാഹനം പാലത്തിലേക്ക് എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെ വാഹനത്തിന് മുന്നോട്ട് കടക്കാന്‍ കഴിയാതായി. പോലീസ് ഉദ്യോഗസ്ഥര്‍ അല്‍പ്പം വൈകിയാണ് പ്രതിഷേധക്കാരെ നീക്കാനെത്തിയത്. പ്രതിഷേധിച്ചവരെ മാറ്റി മന്ത്രിയുടെ വാഹനം കടത്തി വിട്ടു.

إرسال تعليق

0 تعليقات