കോഴിക്കോട് : നിരുത്തരവാദപരമായി പെരുമാറിയ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം പിരിച്ചുവിട്ടു. എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്.
രണ്ട് തവണ കൃത്യമായി മറുപടി നല്‍കിയിരുന്നുവെന്നും, വീണ്ടും വിളിച്ചപ്പോഴാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നും ജീവനക്കാരി പറയുന്നു.
0 تعليقات