banner

എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; കുറ്റം ബസിനുമേൽ ആരോപിച്ച് എംഎൽഎ; ചിത്രങ്ങൾ പുറത്ത്

തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.  ഇന്ന് രാവിലെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. 

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ്  സ്വകാര്യ ബസുമായി കൂട്ടി ഇടിച്ചത്.
ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ സിദ്ധിഖ് അപകട സമയത്ത് പറഞ്ഞിരുന്നത്. 

എന്നാല്‍ എംഎൽഎയുടെ കാർ തെറ്റായ ദിശയില്‍ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പിന്നീട് ലഭ്യമായി.കുറ്റം ബസ് ഡ്രൈവറുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് ആരോപണം 

إرسال تعليق

0 تعليقات