banner

കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധിയെന്ന് എം.എം മണി

കൊച്ചി : കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പ്രതികരണവുമായി എം.എം മണി.’ കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം എല്‍ ഡി എഫിനൊപ്പമെന്ന് കടുത്ത ആത്മവിശ്വായം പ്രകടിപ്പിച്ച നേതാവാണ് അദ്ദേഹം. യു ഡി എഫ് തോല്‍ക്കുമെന്നും എല്‍ ഡി എഫ് അത്ഭുതകരമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നാടിന് വേണ്ടി ഒന്നും ചെയ്യാത്തവരെ വച്ച്‌ പൊറുപ്പിക്കരുതെന്നും തോല്‍പ്പിക്കുക തന്നെ ചെയ്യണമെന്നും എം.എം മണി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, 20481 ത്തിലധികം വോട്ടിന് ഉമ തോമസിന്റെ വോട്ട് നില കുതിച്ചുയരവേയാണ് പ്രതികരണം നടത്തിയത്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാള്‍ ലീഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തുകയാണ്. 

Post a Comment

0 Comments