banner

സ്വപ്‌നയും ഷാജ് കിരണും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായി എം.വി നികേഷ് കുമാര്‍

തിരുവനന്തപുരം : സ്വപ്‌ന സുരേഷും ഷാജ് കിരണും ചേര്‍ന്ന് തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍. സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വപ്‌നക്കും ഷാജ് കിരണിനും പിന്നില്‍ മറ്റു ചിലരുള്ളതായി സംശയിക്കുന്നെന്നു പറഞ്ഞ നികേഷ് കുമാര്‍ സ്വപ്‌നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ തനിക്ക് സന്ദേശം അയക്കുകയായിരുന്നുവെന്നും പറഞ്ഞു. തന്നെ പാലക്കാട്ടെത്തിക്കാനും അഭിമുഖത്തിന്റെ പേരില്‍ കുടുക്കാനുമായിരുന്നു ശ്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 

താന്‍ ആരുടേയും നാവായല്ല പ്രവര്‍ത്തിക്കുന്നതെന്നും അങ്ങനെ വരുത്തിത്തിര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നികേഷ് കുറ്റപ്പെടുത്തി. ആര്‍ക്കും മധ്യസ്ഥനായും താന്‍ പ്രവര്‍ത്തിക്കാറില്ലെന്നു പറഞ്ഞ നികേഷ് അത്തരമൊരു സംഭവം തെളിയിക്കുകയാണെങ്കില്‍ പറയുന്ന പണി ചെയ്യാമെന്നും അദ്ദേഹം വിശദമാക്കി.

Post a Comment

0 Comments