ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കെപിസിസി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ വെള്ളയമ്പലം – ശാസ്തമംഗലം റോഡിലെ സിപിഎം പതാക നശിപ്പിച്ചു. ഇതേത്തുടർന്നു വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്കു നേരെ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫിസിൽ കയറി ഫർണിച്ചറുകൾ അടച്ചു തകർത്തു. ഈ സമയത്ത് ഓഫിസിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 7.30നാണ് സംഭവം.
കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്‍റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്. വിലങ്ങാട് കോണ്‍ഗ്രസ് കൊടിമരം സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
പത്തനംതിട്ട അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ വാഹനത്തിനു നേരെ സിപിഎം ആക്രമണം. കാർ അടിച്ചു തകർത്തു. സി.പി.മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിന് നേരെ കല്ലേറുണ്ടായി. കണ്ണൂർ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരൻ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്. കെപിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
0 Comments