banner

കേരളത്തിലും ആദായകരമായ പട്ടുനൂൽ കൃഷി; കരുതലോടെ പരിചരിച്ചാൽ സർക്കാർ സഹായത്തോടെ ലാഭം കൊയ്യാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

സ്വയം തൊഴിലായി ചെയ്യാവുന്ന ഒരു ആദായകൃഷിയാണ് പട്ടുനൂൽ കൃഷി. കൃത്യമായ പരിചരണവും കരുതലുമുണ്ടെങ്കിൽ പട്ടുനൂൽ കൃഷിയിലൂടെ കേരളത്തിൽ വൻ ലാഭം കൊയ്യാം. കേന്ദ്ര സിൽക്ക് ബോർഡിന്റെയും വിവിധ സംസ്ഥാന സർക്കാറുകളുടെയും ധനസഹായവും ലഭിക്കും. രാജ്യത്ത് എന്നും അംഗീകാരമുള്ള കൃഷിയും വ്യവസായവുമാണെന്ന പ്രത്യേകതയും പട്ടുനൂൽ കൃഷിക്കുണ്ട്.

കേരളത്തിൽ കൃഷിക്ക് ആവശ്യമായ മുട്ടകൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കൊണ്ടുവരുന്നത്. കരുതലോടെയാണ് പരിചരണം. ശ്രദ്ധിച്ചില്ലെങ്കിൽ പുഴുക്കൾക്ക് രോഗംവന്ന് നഷ്ടസാധ്യതയേറെയാണ്. കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളാണ് പട്ടുനൂൽ കൃഷിക്ക് ഏറ്റവും അനുയോജ്യം. മൾബറി കൃഷി, പുഴുവിനെ വളർത്താനുള്ള ഉപകരണങ്ങൾ വാങ്ങൽ, ഷെഡ് നിർമാണം, ജലസേചനം എന്നിവക്കായി കേന്ദ്ര സർക്കാർ പദ്ധതിയുടെ 50 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും സബ്സീഡി നൽകും. 25 ശതമാനം സ്വന്തമായി മുടക്കണം.

മുട്ട വിരിയിക്കുന്ന രീതി

50 മുട്ടകൾവീതം ട്രേയിൽ പരത്തി മുകളിൽ ബട്ടർ പേപ്പർ കൊണ്ട് മൂടണം. ശേഷം കറുത്ത തുണിയിലോ പേപ്പറിലോ പൊതിഞ്ഞുവെക്കണം. മുട്ട ലഭിക്കുന്ന പാക്കറ്റിൽ വിരിയുന്ന ദിവസത്തിന്റെ സമയം ഉണ്ടാവും. വിരിയുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പേയാണ് മുട്ട വിരിയിപ്പിക്കാൻ വെക്കുക. മുട്ട വിരിഞ്ഞ ശേഷം അടിയിൽ നെറ്റ് വിരിച്ച് മറ്റൊരു വലിയ ട്രേയിലേക്ക് പുഴുക്കളെ മാറ്റി മൾബറി ഇലകൾ ചെറുതായി അരിഞ്ഞ് രണ്ടര ദിവസം രാവിലെയും വൈകുന്നേരവും ഭക്ഷണമായി നൽകും. രണ്ടുഘട്ടം ട്രേയിൽ വളർത്തി കഴിഞ്ഞാൽ ഷെഡ്ഡിൽ സജ്ജീകരിച്ച വലിയ സ്റ്റാൻഡിലേക്ക് പുഴുക്കളെ മാറ്റും. ആവശ്യമായ മൾബറി ഇലകളും തണ്ടും ഭക്ഷണമായി നൽകും. കൃഷിയുടെ അഞ്ചാം ഘട്ടത്തിൽ അഞ്ചര മുതൽ ഏഴുദിവസം വരെ തുടർച്ചയായി തീറ്റ നൽകും. ഇതിനുശേഷം പുഴുക്കൾ തീറ്റ നിർത്തി കൊക്കൂൺ നിർമിക്കാനുള്ള തയാറെടുപ്പ് തുടങ്ങും. ഈ ഘട്ടത്തിൽ ഇവ തലയുയർത്തി അനുയോജ്യ സ്ഥലം പരതും. ഈ സമയത്ത് നെട്രികയെന്ന നെറ്റ് സ്റ്റാൻഡിൽ വെച്ചുകൊടുക്കും. പുഴുക്കൾ ഇതിലേക്ക് കയറി നൂൽനൂൽക്കൽ ആരംഭിക്കും. പുഴുക്കൾക്ക് ഉപദ്രവമാവുന്ന ഒന്നും ഈ വേളയിൽ പാടില്ല. നാല് ദിവസങ്ങൾക്ക് ശേഷം വിൽപനക്കാവശ്യമായ കൊക്കൂൺ ലഭിക്കും.

ഒരു ഏക്കറിൽ 200 പുഴുക്കൾ വരെയും വർഷത്തിൽ അഞ്ചുതവണയും കൃഷിചെയ്യാം. തമിഴ്നാട്ടിൽ 750 രൂപയും കർണാടകയിൽ 1000 രൂപയുമാണ് 100 മുട്ടകളടങ്ങുന്ന ഒരു പാക്കറ്റിന്റെ വില. നിലവിൽ പട്ടുനൂൽ കൃഷി ചെയ്യുന്നവരുടെ കർഷക കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മകളുടെ നേതൃത്വത്തിലും മുട്ട എത്തിച്ചുനൽകും. സർക്കാർ സഹായം വിവരങ്ങൾ കലക്ട്രേറ്റുകളോടനുബന്ധിച്ചുള്ള ദാരിദ്യ ലഘൂകരണ വിഭാഗത്തിൽനിന്ന് ലഭിക്കും. ഫോൺ: 9747400491.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments