തൃശൂർ: പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തളിക്കുളം മുറ്റിച്ചൂർ ചെന്നങ്ങാട്ട് ഗണേശൻ ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 48 വർഷം കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഗണേശൻ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇരിങ്ങാലക്കുട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേട്ട ശേഷം ഇയാൾ കീടനാശിനി കഴിക്കുകയായിരുന്നു. 62 കാരനായ പ്രതി കീടനാശിനി കൈയ്യിൽ കരുതിയാണ് വിധി കേൾക്കാൻ എത്തിയത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ 20 വർഷം തടവിൽ കഴിഞ്ഞാൽ മതിയെന്നാണ് കോടതി വിധി.
0 Comments