കൊല്ലം : തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പതിനാറ് വാർഡുകളിൽ നിന്നുമായി ഹരിത കർമ്മ സേന ശേഖരിച്ച് സൂക്ഷിച്ച പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ ഹരിത കർമ്മ സേനയിലെ ബന്ധപ്പെട്ടവർ യഥേഷ്ടം വിറ്റഴിച്ചതായി ആരോപണം. ഈക്കാര്യം ശ്രദ്ധയിൽപ്പെടുത്തി ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല പ്രസിഡൻറ് വി.ഇ.ഒയ്ക്ക് പരാതി നൽകി.
തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവയാണ് നടപടി ക്രമങ്ങൾ ഒഴിവാക്കി യഥേഷ്ടം വിറ്റഴിച്ചത്. മുൻപ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടി അഷ്ടമുടി ലൈവ് വാർത്ത നൽകിയിരുന്നു ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് പഞ്ചായത്ത് നിർത്തി. തുടർന്ന് ഇവിടെ ശേഖരിച്ചു വച്ചിരുന്ന മാലിന്യങ്ങൾ കരാർ കാലാവധി കഴിഞ്ഞതോടെ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ ഹരിത കർമ്മ സേനയിലെ ബന്ധപ്പെട്ടവർ യഥേഷ്ടം വിറ്റഴിച്ചത്.
ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല പ്രസിഡൻറ് അഖിൽ ദേവാണ് ഇതിലെ അഴിമതി ചൂണ്ടിക്കാട്ടി വി.ഇ.ഒയ്ക്ക് പരാതി സമർപ്പിച്ചത്. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്ത പക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സൂചന നൽകി.
0 Comments