banner

ഒന്നല്ല, രണ്ടല്ല, പത്ത് ജോഡി ഇരട്ടക്കുട്ടികൾ!; ഇത് അഷ്ടമുടി സ്കൂളിലെ മാത്രം അപൂർവ കാഴ്ച

ഞങ്ങളാണ് ഇരട്ടകൾ: അഷ്ടമുടി സ്കൂളിലെ പത്ത്ജോഡി ഇരട്ടക്കുട്ടികൾക്കൊപ്പം പ്രധാനാധ്യാപകൻ അബ്ദുൽ ഷുക്കൂർ (ഫോട്ടോ: അഷ്ടമുടി ലൈവ്)

അഷ്ടമുടി  : കൊല്ലം ജില്ലയിലെ സർക്കാർ ഹയർ സെക്കൻ്ററി സ്കൂളായ അഷ്ടമുടി സ്കൂൾ കൂടുതല്‍ ഇരട്ടക്കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമെന്ന പേരിൽ  ശ്രദ്ധേയമാകുകയാണ്. പത്ത് ജോഡി ഇരട്ടക്കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഈ വർഷത്തെ പുതിയ പ്രവേശകരായ രണ്ട് പുതിയ ഇരട്ട കുട്ടികൾ ഉൾപ്പെടെയാണ് ഇത്. ഇതോടൊപ്പം തന്നെ ഈ സ്കൂളിൻ്റെ പ്രധാനാധ്യാപകൻ അബ്ദുൽ ഷുക്കൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് എന്നുള്ളത് അഷ്ടമുടി സ്കൂളിനെ വേറിട്ടതാക്കുന്നു.

നാല് ജോഡികള്‍ അഞ്ചാക്ലാസിലും മൂന്ന് ജോഡികള്‍ എട്ടാം ക്ലാസിലും ഒന്ന്, രണ്ട്, ആറ് ക്ലാസുകളിലായി ഓരോ ജോഡി വീതം ഇരട്ടക്കുട്ടികളുമാണ് പഠിക്കുന്നത്. ഇവരെല്ലാം കൂടി സ്കൂൾ അങ്കണത്തിൽ ഒരുമിച്ചപ്പോൾ ഈ അപൂര്‍വ സംഗമം കാണാന്‍ മറ്റ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും എത്തിയിരുന്നു

സാറാ തോമസ്- ആൻ്റണി തോമസ്, ശ്രീവാണി എം.എസ്- ശ്രീവേദ എം.എസ്, ഹമീമ. എൻ - ഹമീദ. എൻ, അഫ്സൽ അലി അസീം - ആസിഫ് അലി അസീം, അഭിനവ് .ജെ - അബിജിത്ത്. ജെ , അഭയ്. ആർ - ആയുഷ്. ആർ, അൽഫിയ. ജെ - അജ്മിയ .ജെ, സുജന്‍-സുഹന്‍, അക്ഷയ്. ആർ - അക്ഷിത്. ആർ, അനുരാഗ്. എ - അനുരൂപ്. എ, അക്ഷയ രമേഷ് - അഭിഷേക് രമേഷ് എന്നിവരാണ് സർക്കാർ ഹൈസ്കൂൾ അഷ്ടമുടിയിലെ ഇരട്ടക്കുട്ടികള്‍

അതേസമയം, പുതിയ അധ്യായന വർഷത്തിലേക്കുള്ള പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ ഗംഭീരമായി നടന്നു. പി.ടി.എ പ്രസിഡൻ്റ് എം. നൗഷർ അദ്ധ്യക്ഷനായ ചടങ്ങിൽ കൊല്ലം മണ്ഡലം എം.എൽ.എ എം. മുകേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി മുഖ്യാതിഥിയായിയിരുന്നു. സ്കൂൾ പ്രിൻസിപ്പൾ പോൾ ആൻ്റണി സ്വാഗതവും ഹൈസ്കൂൾ അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ആർ. രതീഷ്, സലീന ഷാഹുൽ, സുജിത്ത്. എ. ആബാ അഗസ്റ്റിൻ, ദിവ്യാഷിബു പി.ടി.എ വൈസ് പ്രസിഡൻ്റ് ഷിബു ജോസഫ് പൂർവ്വ വിദ്യാർത്ഥി പ്രതിനിധിയായി ഗോപിനാഥനും പങ്കെടുത്തു.


Post a Comment

0 Comments