ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ ജാഥ കൊല്ലം ഹൈസ്കൂൾ ജംങ്ഷനിലെ ഓലയിൽ ഇലക്ട്രിസിറ്റി ഓഫീസിൽ എത്തിച്ചേരും. ബി.ജെ.പിയുടെയും യുവമോർച്ചയുടേയും ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം.
അതേ സമയം, സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന വരുത്തി 2022–23 വർഷത്തെ വൈദ്യുതി നിരക്കുകൾക്കു റഗുലേറ്ററി കമ്മിഷൻ ജൂൺ 25 ന് അംഗീകാരം നൽകി. നിരക്കു വർധന അന്നേ ദിവസം അർദ്ധരാത്രി തന്നെ പ്രാബല്യത്തിൽ വന്നിരുന്നു. നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.
പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
0 Comments