banner

പ്രാക്കുളം സ്കൂളിലെ പ്രവേശനോത്സവം കവി ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

പ്രാക്കുളം : പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിലെ പ്രവേശനോത്സവം പ്രശസ്ത കവി ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ സമിതി പ്രസിഡൻ്റ് അജി അദ്ധ്യക്ഷനായ ചടങ്ങിൽ ഇറിഗേഷൻ വകുപ്പ്  അസ്സിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ  വിനോദ് മോഹൻ മുഖ്യാതിഥിയായി.

സ്കൂൾ പ്രഥമാധ്യാപിക ലേഖ സ്വാഗതം അറിയിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഇന്ദു മോഹൻ കൃതജ്ഞത രേഖപ്പെടുത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതീ രാമചന്ദ്രൻ വാർഡ് മെമ്പർ ഡാഡു കോടിയിൽ എന്നിവരും മുതിർന്ന അധ്യാപകരായ സീന, മനു കുമാർ, ദീപ തുടങ്ങിയവരും പങ്കെടുത്തു.

إرسال تعليق

0 تعليقات