അഞ്ചാലുംമൂട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി പോലീസ് സംഘർഷം
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബ ലാലിന്റെ വീടിനുനേരെ ഇന്നലെ നടന്ന ഡിവൈഎഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി. പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അരുൺരാജ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് മനു കോൺഗ്രസ് തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ , വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സായി ഭാസ്കർ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് റഷീദ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കരുവാ റഫീഖ് ദിജോ ദിവാകരൻ, ഉണ്ണി.മേരി ദാസൻ, ഷാജി, മോഹൻ, നൗഷാദ് വെട്ടുവിള, പ്രശോഭ്, അനന്തു, ബിനീഷ് വിജയൻ, സുരേഷ്, രാജേഷ്, സനിൽ രാജ്, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments