കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാൻ പാടില്ല. നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയ കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സ്‌പെഷ്യൽ ഡ്രൈവ് എം വി ഡി ആരംഭിച്ചത്.
വാഹന ഉടമകൾക്ക്‌ബോധവത്കരണം നൽകുന്നതിനൊപ്പം പിഴയും ചുമത്തി. 250 രൂപയാണ് ആദ്യം പിഴ. വീണ്ടും പിടിച്ചാൽ 1250 ആഴി പിഴ ഉയരും. നിയമനടപടികളും പിന്നാലെ ഉണ്ടാകും. സംസ്ഥാനത്ത് ഇത് വരെ നൂറിലധികം വാഹനങ്ങൾക്ക് സുതാര്യത്തിൽ പിടി വീണു. എറണാകുളത്ത് ഇതുവരെ 30 കേസുകൾ രജിസ്റ്റർ ചെയ്തു
ഈ മാസം 14 വരെ പരിശോധന തുടരും.
0 Comments