കിഴക്കെക്കോട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലിസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പിന്നീട് 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും നേതാക്കളും പ്രവര്‍ത്തകരും ബാരിക്കേഡിന് സമീപത്ത് എത്തി. വലിയ സംഘര്‍ഷത്തിലേക്ക് എത്തുമെന്നായതോടെയാണ് പൊലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. മാര്‍ച്ചില്‍ ആയിരത്തിലേറെ ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
നേതാക്കളുടെ പ്രസംഗത്തിന് ശേഷം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
0 Comments