banner

അന്ന് പിപിഇ കിറ്റിൽ സത്യപ്രതിജ്ഞ; കുണ്ടറയിൽ ഇടത് ‌നേതാവും പഞ്ചായത്ത് അംഗവുമായ ആൾക്കെതിരെ പോക്സോ കേസ്

കൊല്ലം : കുണ്ടറയിൽ ഇടത് ‌നേതാവും കുണ്ടറ ഗ്രാമ പഞ്ചായത്ത് അംഗവുമായ ആൾക്കെതിരെയാണ് കുണ്ടറ പൊലീസ് പോക്സോ കേസ് എടുത്തത്.  കേസെടുത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചൊവ്വാഴ്ചയാണ് പത്താംക്ലസ്സ് വിദ്യാർത്ഥിനിയാണ് ഇയാൾക്കെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. കൊവിഡ് സ്ഥിരീകരിച്ച വേളയിൽ പിപിഇ കിറ്റിൽ ഈ വ്യക്തി സത്യപ്രതിജ്ഞ ചെയ്തതും വിവാദമായിരുന്നു.

കുട്ടി നേരിട്ട് ചൈൽഡ് ‌ലൈനിൽ പരാതി നൽകുകയായിരുന്നു. രണ്ടുദിവസം മുൻപ് സമുദായ സംഘടനഭാരവാഹികളെ കണ്ടും പരാതി നൽകിയിരുന്നു. മാതാവിനൊപ്പം സ്റ്റേഷനിൽ ചൊവ്വാഴ്ച എത്തിയ കുട്ടി അപ്പോഴാണ് പരാതി നൽകിയത്.  കുട്ടിയുടെ രഹസ്യമൊഴി ബുധനാഴ്ച കോടതി കുട്ടിയിൽ നിന്ന് എടുക്കുകയും ചെയ്തു. 

ചൊവ്വാഴ്ച തന്നെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തങ്കിലും പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
കൂടുതൽ തെളിവെടുപ്പ് വേണമെന്ന നിലപാടിലാണ് പോലീസ്. പോക്സോ കേസ്സിലെ പ്രതിയെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. പെൺകുട്ടി നേരിട്ട് പരാതിനൽകിയിട്ടും പ്രതിയെ പിടികൂടാതെ കുറ്റവാളിയെ രക്ഷപെടാൻ
പഴുത് ഉണ്ടാക്കികൊടുക്കുകയാണെന്നും കുണ്ടറ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആരോപിക്കുന്നു.

Post a Comment

0 Comments