banner

മുൻ എംഎൽഎയും ദേവസ്വം പ്രസിഡന്റുമായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണൻ അന്തരിച്ചു

കൊല്ലം : മുതിർന്ന കോൺഗ്രസ് നേതാവും ചടയമംഗലം മുൻ എംഎൽഎയുമായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണൻ ( 79)​ അന്തരിച്ചു. വട്ടപ്പാറ എസ് യു ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്ഥാന ദേവസ്വം ബോർഡ് പ്രസിഡൻ്റായി ചുമതല വഹിച്ചിട്ടുണ്ട്.  ദീർഘകാലം മിൽമ ചെയർമാനായിരുന്നു. 

കൊല്ലം അഞ്ചല്‍ സ്വദേശിയായ അദ്ദേഹം 2001ലാണ് ചടയമംഗലത്ത് നിന്ന് ജനവിധി നേടി എംഎല്‍എയായി നിയമസഭയിലെത്തിയത്. സംസ്ഥാന ദേവസ്വം ബോർഡ് പ്രസിഡൻ്റായി ചുമതല വഹിക്കവേ കലാവധി കുറച്ചപ്പോഴാണ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞത്.

إرسال تعليق

0 تعليقات