വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം മുൻ നിശ്ചയിച്ച പോലെ റാഞ്ചി നഗരത്തിലെ ഡോറണ്ട റസ്ലദർ ബാബയുടെ മസറിന് സമീപവും ഇഖ്റ മസ്ജിദിനു സമീപവും പ്രതിഷേധം നടന്നിരുന്നു. മസറിൽ നിന്ന് രാജേന്ദർ ചൗക്കിലേക്ക് പ്രകടനവും മസ്ജിദ് പരിസരത്ത് മനുഷ്യചങ്ങലയുമായിരുന്നു സമരരീതി. മനുഷ്യചങ്ങല വൈകാതെ കൂറ്റൻ പ്രകടനമായി.
ഇതിനിടെ നുഴഞ്ഞു കയറിയവർ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് അക്രമം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് സംഘടനകൾ ആരോപിച്ചു. ലാത്തിച്ചാർജ്ജിന് പിന്നാലെയാണ് പൊലീസ് വെടിവെച്ചത്. മൊബേസർ, സാഹിൽ എന്നിവർ ആശുപത്രിയിലാണ് മരിച്ചത്.
പത്തോളം പേർക്ക് വെടിവെയ്പിൽ പരിക്കേറ്റന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീനിയർ എസ്പിയടക്കം 20 ഓളം പൊലീസുകാർക്കും പരിക്കുണ്ട്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ സമാധാനത്തിന് ആഹ്വാനം ചെയ്തു.
0 Comments