banner

ട്രെയിൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ.

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ഇനി മുതല്‍ ഒരുമാസം 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പറ്റും. ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് 12 ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് മാസം ആറ് ടിക്കറ്റുകളാണ് നിലവില്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനും അനധികൃത ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി. സ്ഥിരം യാത്രക്കാര്‍ക്കും ഓരേ അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും നടപടി സഹായകരമാകുമെന്ന് റെയില്‍വേ വ്യക്തമാക്കി.

Post a Comment

0 Comments