banner

കൊല്ലം കളക്ട്രേറ്റിലേക്ക് ആർഎസ്പി നടത്തിയ മാർച്ചിൽ സംഘർഷം; എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ

കൊല്ലം : മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആർഎസ്പി മാർച്ചിൽ സംഘർഷം. എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു.രണ്ട് തവണ കണ്ണീർ വാതകം പ്രയോഗിച്ചു.

ആർഎസ്പി പ്രവർത്തകർ പോലീസിന് നേരെ മുട്ടയെറിഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാനമായ സംഘർഷങ്ങളുണ്ടായി.സംസ്ഥാനത്ത് നടക്കുന്നത് സിപിഎം സൃഷ്ടിച്ച അക്രമങ്ങളാണ്.

സ്വർണക്കടത്ത് വെളിപ്പെടുത്തലിൽ നിന്ന് ജനശ്രദ്ധതിരിക്കാനാണ് അക്രമമെന്നും കൊല്ലത്ത് കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രേമചന്ദ്രൻ എംപി ആരോപിച്ചു. ശാന്തമായി നടക്കുന്ന പ്രതിഷേധങ്ങൾക്കുനേരെ ടിയർഗ്യാസ് ഉപയോഗിക്കുകയും പാർട്ടി ഓഫീസിൽ നിന്ന് കിട്ടുന്ന നിർദേശമനുസരിച്ച് അസഭ്യപ്രയോഗവും മർദനവും നടത്തുകയാണ് പൊലീസെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഇത് ഉത്തരകൊറിയയല്ല, സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയിൽ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കിൽ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്നുകൂടി പ്രതീക്ഷിച്ചുകൊള്ളണമെന്നും  ഷിബു ബേബി ജോണും പ്രതികരിച്ചു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments