നായയാണോ പുലിയാണോ എന്ന് വ്യക്തതയില്ലാത്തതിനാല്‍ വനം വകുപ്പും ആശങ്കയിലാണ്. സമീപത്തെ വീട്ടില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ പുലിയുടേതെന്ന് തോന്നുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ഒരു പുലിയെ പിടിച്ചുവെന്നും രണ്ടാമത്തെ പുലിക്കായി തിരച്ചില്‍ തുടരുകയാണെന്നുമെല്ലാം വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീയുടെ ശബ്ദത്തിലുളള സന്ദേശത്തില്‍ പുലി ഇറങ്ങിയതിനെ തുടര്‍ന്ന് മദ്രസ വിട്ടുവെന്നും ജാഗ്രത പാലിക്കണം എന്നുമാണ് പറയുന്നത്.
കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ചര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമെത്തി പുലിയുടേതെന്ന് പറയപ്പെടുന്ന കാല്‍പ്പാട് ശേഖരിച്ചു. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ പുലി തന്നെയാണോയെനന്് ഉറപ്പിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
0 Comments