banner

ആർ.വൈ.എഫ് പരിസ്ഥിതി ക്യാംപെയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച മൺറോതുരുത്തിൽ

മൺറോതുരുത്ത് : ആർ.വൈ.എഫ് പരിസ്ഥിതി ക്യാംപെയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച മൺറോതുരുത്തിൽ നടക്കും. കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.വൈ.എഫ് ദേശീയ കമ്മിറ്റി
 പ്രസിഡന്റ് ഷിബു കോരാണി കണ്ടൽ വനവത്കരണത്തിന് തുടക്കം കുറിച്ച് കായൽ തീരത്ത് കണ്ടൽ ചെടികൾ നടും.

ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ.രാജേഷ് രാജേ ന്ദ്രൻ (വീഡിയോ എഡിറ്റർ നായാട്ട്) ചടങ്ങിൽ ആദരിക്കുന്നു

കേരള ഫോക്ക്ലോർ വജ്ര ജൂബിലി അവാർഡ് ജേതാവ് സുനിൽ വള്ളോന്നിയും സംഘവും  അവതരിപ്പിക്കുന്ന പരിസ്ഥിതി പാട്ടുകളുടെ അവതരണവും വേദിയിൽ നടക്കും. മുഖ്യാതിഥിയായ അഡ്വ: ജിതേഷ്ജിയുമായി പരിസ്ഥിതി സംവാദത്തിനും സംഘാടകർ അവസരം ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments