banner

'ഭൂമിയ്ക്കൊരു തണൽ - നാളെയ്ക്കൊരു കരുതൽ'; ആർ വൈ എഫ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കുണ്ടറ : 'ഭൂമിയ്ക്കൊരു തണൽ - നാളെയ്ക്കൊരു കരുതൽ' എന്ന മുദ്രാവാക്യവുമായി ആർ വൈ എഫ് കുണ്ടറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണവും നടീലും നടന്നു. തൃക്കോവിൽവട്ടം പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംങ്‌ കമ്മറ്റി ചെയർമാൻ അലിയാരുകുട്ടി പരുപാടിയുടെ മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു. 

ആർ വൈ എഫ് മണ്ഡലം പ്രസിഡന്റ്‌ സുധീഷ് കുമാർ അധ്യക്ഷൻ ആയിരുന്നു. ആർ എസ് പി കുണ്ടറ മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ, ആർ വൈ എഫ് മണ്ഡലം സെക്രട്ടറി മിനീഷ്യസ് ബെർണർഡ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രദീപ് കണ്ണനല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ഷെമീർ ചേരിക്കോണം, ആർ എസ് പി ലോക്കൽ സെക്രട്ടറി നൗഷാദ്, ആർ വൈ എഫ് മണ്ഡലം കമ്മറ്റിയംഗങ്ങളായ അനസ് മാവിള, ഷാൻ പുന്നവിള, സജീർ, റഹിം ടി. കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments