'മത്സ്യമേഖലയെ സംരക്ഷിക്കൂ', 'മത്സ്യത്തൊഴിലാളികളെ രക്ഷിക്കൂ' - എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സത്യാഗ്രഹ സമരമെന്ന് സംഘാടകർ അറിയിച്ചു.
ഷിബു ബേബി ജോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
മത്സ്യത്തൊഴിലാളികളെ വറുതിയുടെ ആഴക്കഴത്തിലേക്ക് തള്ളിവിട്ട് നോക്കു കുത്തിയായി നിൽക്കുന്ന ഭരണകൂടത്തിനെതിരേ പ്രതിഷേധത്തിൻ്റെ വേലിയേറ്റം ഇരമ്പുകയാണ്.
പാർശ്വവത്കരിക്കപ്പെട്ട കടലിൻ്റെ മക്കളുടെ ദയനീയാവസ്ഥ പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി ഞാൻ ജൂൺ 8ന് രാവിലെ 9 മുതൽ ശക്തികുളങ്ങരയിൽ ഉപവാസ സമരം ഇരിക്കുന്നു.
തീരമേഖലയെ അവഗണന കൊണ്ട് ഇല്ലായ്മ ചെയ്യുന്ന സർക്കാർ നയത്തിനെതിരെ സമരവേലിയേറ്റത്തിൻ്റെ തുടക്കമാവുകയാണിത്. - ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
0 Comments