banner

മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

ജൂണ്‍ 29 ബുധനാഴ്ച വൈകിട്ട്, ദുല്‍ഖഅദ 30ന് വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം ചെയ്തു. ജൂണ്‍ 29 ബുധനാഴ്ച വൈകിട്ട്, ദുല്‍ഖഅദ 30ന് വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതികളെ വിവരം അറിയിക്കണം.

സൗദി അറേബ്യയിലെ ബാങ്കുകള്‍ ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകള്‍, അവയുടെ ശാഖകള്‍, അനുബന്ധ ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 

ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13ാം തീയതി പ്രവര്‍ത്തനം പുനരാരംഭിക്കും.

Post a Comment

0 Comments