banner

സൗജന്യ കുത്തിവെപ്പിന് ചിലവായത് ഒരു ലക്ഷത്തിലേറെ രൂപ; പത്താം വയസിലെ കുത്തിവയ്പ്പ് എടുത്തതിൽ അപാകത; കൊല്ലത്ത് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ച

കൊല്ലം : നെടുമ്പന പഞ്ചായത്തിലെ വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദമ്പതികൾ രംഗത്ത്. പത്താം വയസിലെ സൗജന്യ കുത്തിവെപ്പിന് എത്തിയ കുഞ്ഞിന് ആശുപതിയധികൃതരുടെ വീഴ്ച മൂലം ആരോഗ്യനില വശളായതിനെ തുടർന്ന് ഓപ്പറേഷൻ ആവശ്യമായി വന്നതായാണ് ആരോപണം. സംഭവത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിക്കുൾപ്പെടെ കുടുംബം പരാതി നൽകി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പത്ത് വയസുകാരിയായ ആഷിതയ്ക്ക് കുത്തിവെയ്പ്പെടുക്കുന്നതിനായാണ് വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. കുത്തിവെയ്പ്പ് എടുത്തതിനെ തുടർന്ന് കുഞ്ഞിന് ആ ഭാഗത്ത് കഠിനമായ വേദനയും വീക്കവും അനുഭവപ്പെട്ടു. ഉടൻ തന്നെ പിതാവ് നേഴ്സിനെ വിവരമറിയിച്ചെങ്കിലും കുഴപ്പമില്ലെന്ന രൂപത്തിൽ തള്ളി. പിന്നെയും വേദന വർദ്ധിച്ചതോടെ ഡ്യൂട്ടി നേഴ്സ് ഇവരെ സമാധാനിപ്പിക്കുകയും മറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഉടൻ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി എന്നാൽ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശിച്ചതോടെ അയത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. കുത്തിവെയ്പ്പെടുക്കുന്നതിൽ വന്ന വീഴ്ചയിൽ ഈ ഭാഗത്ത് ദശരൂപപ്പെട്ടായും ഓപ്പറേഷനിലൂടെ ഇത് നീക്കം ചെയ്തതായും കുട്ടിയുടെ പിതാവ് അമീർ ഖാൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. 

ഇനി മറ്റൊരു കുട്ടിക്കും ഇങ്ങനെയൊരു ദുരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും. ആവശ്യമായ നിയമ നടപടികൾ ആരംഭിച്ചിട്ടുള്ളതായും പിതാവ് അറിയിച്ചു. ഓപ്പറേഷനും ചികിത്സയ്ക്കുമായി ഇതുവരെ ഒരു ലക്ഷത്തിലേറെ രൂപ ചിലവായതായും യാതൊരു സഹായങ്ങളും വീഴ്ച വരുത്തിയവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡി.എം.ഓ സംഭത്തിൽ വിശദീകരണം തേടി.

Post a Comment

0 Comments