banner

തമിഴ്നാട്ടിൽ പുഴയില്‍ കുളിക്കാനിറങ്ങിയ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

എ.മോനിഷ (16), ആർ. പ്രിയദർശിനി (15) ആർ. ദിവ്യ ദർശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16). എം. കുമുദ (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം.

സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

إرسال تعليق

0 تعليقات