banner

ഗായിക മഞ്ജരി വിവാഹിതയായി; വിരുന്നു സൽക്കാരം ഭിന്നശേഷിക്കുരുന്നുകൾക്കൊപ്പം

പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. കുട്ടിക്കാലം മുതൽ മഞ്ജരിയുടെ സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. സിനിമാരംഗത്തു നിന്നും നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വിവാഹത്തിന് ശേഷമുള്ള വിരുന്നു സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്.

കർണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളിൽ ഉൾപ്പെടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഗായികയാണ്‌ മഞ്ജരി. 2005-ലാണ് പിന്നണി ഗായികയായി മഞ്ജരി സിനിമാലോകത്തേക്കെത്തുന്നത്. പൊൻമുടി പുഴയോരത്ത് എന്ന ചിത്രത്തിലെ ”ഒരു ചിരി കണ്ടാൽ” ആണ് ആദ്യ ഗാനം. മകൾക്ക് എന്ന ചിത്രത്തിലെ ”മുകിലിൻ മകളേ” എന്ന ഗാനത്തിന് സംസ്ഥാന അവാർഡും മഞ്ജരി കരസ്ഥമാക്കിയിട്ടുണ്ട്.

Post a Comment

0 Comments