banner

ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകന്‍ അറസ്റ്റില്‍; സംഭവം കൊല്ലത്ത്

കൊല്ലം : ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകന്‍ അറസ്റ്റില്‍. ശാസ്താംകോട്ട വേങ്ങ തുണ്ടില്‍ തക്കത്തില്‍ ജയന്തി കോളനിയില്‍ നാസിം (22) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ മാസം നാലിന് വൈകിട്ട് അഞ്ചു മണിക്കായിരുന്നു സംഭവം. പ്രതിയുടെ നവജാത ശിശുവായ മകന്റെ കണ്ണില്‍ കരി എഴുതിയെന്ന് ആരോപിച്ചുകൊണ്ട് ഭാര്യാ മാതാവിനെ ചീത്തവിളിക്കുകയും ഇരുമ്പ് പൈപ്പുകൊണ്ട് നിര്‍മ്മിച്ച മണ്‍വെട്ടിയുടെ കൈ കൊണ്ട് തലയില്‍ അടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു.

തടയാനെത്തിയ ഇവരുടെ മൂത്തമകളുടെ കരണത്ത് അടിക്കുകയും ഭര്‍ത്താവിനെ കറി കത്തി കൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.എച്ച്‌.ഒ അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ എ.അനീഷ് , പ്രവീണ്‍ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments