സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചെന്ന് സർക്കാർ. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കില്ലെന്നും, പ്രതിസന്ധിയുടെ പേരിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും ധനമന്ത്രിക്കായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ മറുപടി നൽകി.
സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടി.എന്നാൽ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവള പത്രം ഇറക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രിക്കായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ മറുപടി നൽകി. കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾ കൂടിയാണെന്ന് സർക്കാർ കുറ്റപ്പെടുത്തൽ.നികുതി പിരിക്കുന്ന നടപടികൾ കൂടുതൽ ശക്തമാക്കി.ഒരു കാരണവശാലും ശ്രീലങ്കയുടെ അവസ്ഥ കേരളത്തിലുണ്ടാകില്ലെന്നു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറാണോ എന്ന് അടുത്ത ചോദ്യം ഉന്നയിച്ചു. എന്നാൽ മുന്നോട്ട് തന്നെ പോകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം സഹകരണ നിയമഭേദഗതിയുടെ കരട് പൂർത്തിയായെന്ന് മന്ത്രി വി.എൻ.വാസവൻ ചോദ്യോത്തരവേളയിൽ മറുപടി നൽകി.
0 Comments