banner

സ്വപ്ന സുരേഷുമായി സംസാരിച്ചിട്ടില്ല, ഷാജ് കിരണിനെ അറിയില്ല! കേസുമായി ഒരു ബന്ധവുമില്ലെന്ന് വിജയ് സാഖറെ

തിരുവനന്തപുരം : സ്വപ്ന സുരേഷുമായി സംസാരിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ പറഞ്ഞു. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. 

എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു.
എഡിജിപി എം.ആർ.അജിത് കുമാറും എഡിജിപി ലോ ആൻഡ് ഓർഡറും ചേർന്ന് 56 പ്രാവശ്യമാണ് തന്നെ വാട്സാപ്പിൽ വിളിച്ചതെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ് ഇന്നു വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് സാഖറെയുടെ വിശദീകരണം.

മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ അടുത്ത സുഹൃത്ത് ഷാജ് കിരൺ ശ്രമിച്ചതായി സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്‍പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല.

Post a Comment

0 Comments