മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ എന്നിവരുടെ പങ്കും താന്‍ കോടതിയില്‍ രഹസ്യമൊഴിയായി നല്‍കിയെന്നാണ് സ്വപ്‌ന ഇന്നു വെളിപ്പെടുത്തിയത്. ഇതിനു പുറമെ എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിഎം രവീന്ദ്രന്‍, മുന്‍ മന്ത്രി കെടി ജലീല്‍ എന്നിവരുടെ പങ്കും സ്വപ്‌ന പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുബായി സന്ദര്‍ശനത്തില്‍ ഡോളര്‍ കടത്തിയതെന്നാണ് സ്വപ്‌ന പറയുന്നത്. മുഖ്യമന്ത്രിയുടെ ബാഗ് അത്യാവശ്യമായി ദുബായില്‍ എത്തിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പട്ടു. ഇതില്‍ നിറയെ കറന്‍സിയായിരുന്നുവെന്നും സ്വപ്‌ന പറയുന്നു.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണി പാത്രങ്ങള്‍ പലവട്ടം എത്തിച്ചിട്ടുണ്ട്. ഇതില്‍ ബിരിയാണിക്ക് പുറമെ ഭാരമുള്ള വസ്തുക്കള്‍ എത്തിച്ചതായും സ്വപ്‌ന വ്യക്തമാക്കി.
സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൗരവതരമാണ്. അവര്‍ കേസിലെ പ്രതിയാണെങ്കിലും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കേണ്ടി വരും.
0 Comments