വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു.
അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്ന് ഷാജ് പറഞ്ഞു. ഷാജ് കിരണിനെ വിളിച്ചു വരുത്തി.
സരിതിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോർഡ് ചെയ്തത് നിവൃത്തി കേടുകൊണ്ടാണ്. തടവറയിൽ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോൾ ഞാൻ തകർന്നു.അതു കൊണ്ടാണ് റെക്കോർഡ് ചെയ്തതെന്നും അവ പറഞ്ഞു.
0 تعليقات