banner

കാബൂളിലെ ഗുരുദ്വാര സാഹിബ് പരിസരത്ത് ഭീകരാക്രമണം; ആയുധധാരികൾ ഗുരുദ്വാരക്ക് ഉള്ളിലേക്ക് കയറി വെടിയുതിർത്തു

കാബൂൾ : കാബൂളിലെ  ഗുരുദ്വാര സാഹിബ് പരിസരത്ത് ഭീകരാക്രമണം. ഐഎസ് ഖൊറാസാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആയുധധാരികൾ ​ഗുരുദ്വാരക്ക് ഉള്ളിലേക്ക് കയറി വെടിയുതിർക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഗുരുദ്വാര മുഴുവനായി അഗ്നിക്കിരയായതായാണ് റിപ്പോർട്ട്. കാബൂൾ സമയം രാവിലെ 7:15നാണ് ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഗുരുദ്വാരയുടെ കാവൽക്കാരൻ വെടിയേറ്റ് മരിക്കുകയും മൂന്ന് താലിബാൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് അക്രമികളെ താലിബാൻ സൈനികർ വളഞ്ഞു. കുറഞ്ഞത് 7-8 പേരെങ്കിലും ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നി​ഗമനം.

Post a Comment

0 Comments