banner

അമ്മയ്ക്ക് ജന്മദിനാശംസ നേരാനായി വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല; 14 കാരന്‍ തൂങ്ങിമരിച്ചു

ബംഗളൂരു : അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച് 14 വയസുകാരന്‍ ആത്മഹത്യ ചെയ്തു. കുടുംബാംഗങ്ങള്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവരോട് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ ഹൊസകോട്ടിലെ സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം.
ഹോസ്റ്റല്‍ വാര്‍ഡന്റെ നിലപാട് വേദനിപ്പിച്ച കുട്ടി  അര്‍ദ്ധരാത്രിയോടെ ആത്മഹത്യാ കുറിപ്പ് എഴുതി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പിന്നീട് ഹോസ്റ്റലില്‍ എത്തിയതായി പോലീസ് പറഞ്ഞു.

Post a Comment

0 Comments