banner

വാഷിംഗ് മെഷീൻ നിന്നുവെന്ന് കരുതി അകത്ത് കയ്യിട്ടു, ഇരുപതുകാരി ഷോക്കേറ്റ് മരിച്ചു

ബ്രസീൽ : പ്രവർത്തിച്ചു കൊണ്ടിരിക്കയായിരുന്ന വാഷിങ് മെഷീൻ കറങ്ങി തീർന്നുവെന്ന് കരുതി വസ്ത്രങ്ങൾ എടുക്കാൻ അകത്ത് കൈ ഇട്ട ഇരുപതുകാരി ഷോക്കേറ്റ് മരിച്ചു. ബ്രസീലിലെ ജുസെയ്‌റോയിലാണ് സംഭവം. റോഡ്രിഗസ് എന്ന യുവതിയാണ് മരിച്ചത്. അടുത്തുള്ള ആശുപത്രിയിലെ എമർജൻസി യൂണിറ്റിൽ എത്തിച്ചുവെങ്കിലും, രക്ഷിക്കാനായില്ല.

വസ്ത്രങ്ങൾ അലക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്ഥിരീകരിച്ചു.

വാഷിംഗ് മെഷീൻ എപ്പോഴും ഓഫാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ തുറക്കാവൂ എന്നും ഇത് പ്രവർത്തിപ്പിക്കുമ്പോൾ വളരെ അധിക ശ്രദ്ധ വേണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments