banner

സ്ത്രീധനത്തിന്റെ പേരിൽ 20 വയസുകാരിയെ ജീവനോടെ കത്തിച്ചു; ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ലക്നൗ : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ജീവനോടെ കത്തിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. ആഗ്ര ജില്ലയിലെ ബർഹാം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ള വീര സ്വദേശിയായ പായൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 20 വയസുകാരിയെ സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വർഷം മെയ് 24ന് ആണ് യുവതി ഹത്രസ് സ്വദേശിയായ അനിൽകുമാർ സിംഗിനെ(25) വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവും ഭർതൃവീട്ടുകാരും വൻതുക സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നെന്ന് പിതാവ് ഹരിലാൽ സിങ് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പിതാവിൻറെ പരാതിയെ തുടർന്ന് ഭർത്താവ് അനിൽകുമാർ സിംഗ്, ഭർതൃപിതാവ് മഹേന്ദ്ര സിംഗ്, ഭർതൃമാതാവ് യശോദ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീധനപീഡന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments