banner

കാലവർഷം ഇന്ന് കനത്തേക്കില്ല, തീരമേഖലയിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കാലവർഷം കനക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. അ‍ഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കേരള - ലക്ഷദ്വീപ് - കർണാടക  തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കർണാടക തീരത്ത് 12 മുതൽ 16 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല, ലക്ഷദ്വീപ്  തീരത്ത് 13 ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഈ ദിവസങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Post a Comment

0 Comments