പത്തനംതിട്ട : നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സനല്‍ കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത് . 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം.
14 വയസുള്ള പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജില്‍ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്. നേരത്തെ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ സനല്‍കുമാര്‍ ഈ സമയത്താണ് പള്‍സര്‍ സുനിയെ പരിചയപ്പെടുന്നതും സുനി ദിലീപിനെ വിളിച്ച മൊബൈല്‍ ഒളിപ്പിക്കുന്നതിനായി സഹായിക്കുന്നതും. പിന്നീട് പ്രതിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ അന്വേഷണ സംഘം കണ്ടെത്തി.
0 Comments