banner

'കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി'; അഞ്ചാലുംമൂട്ടിൽ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ ഇന്ത്യൻ സേനയിൽ നടപ്പിലാക്കാൻ തീരുമാനിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് എസ്എഫ്ഐ അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

അഞ്ചാലുംമൂട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുമി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ അജ്മൽ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കാർത്തിക് ജില്ലാ കമ്മിറ്റി അംഗം ഹാജിറ ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി ശരത് ബി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അതേ സമയം, അഗ്നിപഥ്‌ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത്‌ വിവിധയിടങ്ങളിലായി മൂന്നിറിലേറെ ട്രെയിൻ സർവീസുകളെ ബാധിച്ചു. 234 ട്രയിനുകൾ റദ്ദാക്കി. ഇതിൽ 94 എണ്ണം ഭാഗീകമായാണ്‌ റദ്ദാക്കിയതെന്ന്‌ റെയിൽവേ അറിയിച്ചു. 11 എണ്ണം വഴിതിരിച്ചുവിട്ടു. സർവീസ്‌ നടത്തിയ ട്രയിനുകൾക്ക്‌ നേരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ തുടരുകയാണ്‌.

Post a Comment

0 Comments