മൂത്ത സഹോദരിയുടെ പ്രണയബന്ധം പെൺകുട്ടി അറിഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്നാണ് 12കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്യാൻ 19കാരി ക്വട്ടേഷൻ നൽകിയത്. അക്രമികൾക്കരികിലേക്ക് പെൺകുട്ടിയെ എത്തിച്ചതും സഹോദരിയാണെന്ന് പൊലീസ് പറഞ്ഞു.
19കാരിയുടെ കാമുകനും കൂട്ടുകാരും കുട്ടിയെ കരിമ്പിൻ തണ്ടുകൾ ഉപയോഗിച്ച് മർദിക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയത്. നാലുപേർ അവളെ മാറിമാറി ബലാത്സംഗം ചെയ്തു, രണ്ടുപേർ കാവൽ നിന്നു. 12കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും സഹോദരിയും സഹായിച്ചു. സഹോദരിയാണ് കുട്ടിയുടെ കൈകൾ കൂട്ടിപ്പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹോദരി കൊല്ലപ്പെട്ടതിന് ശേഷം, വീട്ടിൽ തിരിച്ചെത്തി എല്ലാം സാധാരണ പോലെ അഭിനയിക്കാൻ തുടങ്ങി.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയതിനു ശേഷം അന്വേഷണത്തിൽ ഇരയുടെ മൂത്ത സഹോദരിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളുടെ മുന്നിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തി.
0 Comments