banner

സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കും; ശ​നി​യാ​ഴ്ച 14 ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

14 ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും പാ​ല​ക്കാ​ട് മ​ല​പ്പു​റം ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച വ​രെ ക​ർ​ണാ​ട​ക, കേ​ര​ള തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.  

Post a Comment

0 Comments