banner

ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയ്ക്ക്; മന്ത്രി ശ്രദ്ധിച്ചു, അരുണിൻ്റെ പോസ്റ്റിന് ഫലമായി

കൊല്ലം : പുനലൂർ പിറവന്തൂർ മോഡൽ യു പി സ്‌കൂളിന് മുന്നിലെ ഹൈവേ പണിയുമായി ബന്ധപ്പെട്ട് പുതുതായി നിർമ്മിച്ച നടപ്പാതയിലെ പല സ്‌ലാബുകളും ഇളകി കിടക്കുന്ന വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ ശ്രദ്ധ പ്രതീക്ഷിച്ച് അരുൺ പുനലൂർ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഫലംകണ്ടു. തന്നെ ടാഗ് ചെയ്ത് ഇട്ട പോസ്റ്റ് മന്ത്രി ശ്രദ്ധിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഉദ്യോയോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ശേഷം വിവരം മന്ത്രി ഇതേ പോസ്റ്റിന് അഭിപ്രായമായി അറിയിക്കുകയായിരുന്നു. 

അരുൺ പുനലൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ബഹുമാനപ്പെട്ട പൊതു മരാമത്ത് മന്ത്രിയുടെ ശ്രദ്ധയ്ക്ക്..

@ P A muhammed riyas

സെർ...
കൊല്ലം ജില്ലയിൽ പുനലൂർ പിറവന്തൂർ മോഡൽ യു പി സ്‌കൂളിന് മുന്നിലെ ഹൈവേ പണിയുമായി ബന്ധപ്പെട്ടു പുതുതായി നിർമ്മിച്ച നടപ്പാതയിലെ പല സ്‌ലാബുകളും ഇളകി കിടക്കുകയാണ്...
എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള 300 കുഞ്ഞുങ്ങൾ സ്‌കൂളിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വഴിയിലാണ് ദിവസങ്ങളായി ഈ അവസ്ഥ തുടരുന്നത്..
സ്കൂൾ തുറക്കുന്നതിനു മുൻപും ശേഷവും റോഡ് വർക്കിന്റെ ചുമതലക്കാരോട് ഈ വിഷയം പല തവണ സ്കൂൾ അധൃകൃതർ പറഞ്ഞിട്ടും ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ അവർ നടപടി സ്വീകരിച്ചിട്ടില്ല...
ഏതെങ്കിലും കുഞ്ഞുങ്ങൾക്ക് അപകടം സംഭവിച്ച ശേഷം ഇതുപോലൊരു പോസ്റ്റ്‌ ഇടേണ്ട അവസ്ഥ ഉണ്ടാവാതിരിക്കാൻ സ്‌ലാബുകൾ നേരെയാക്കി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുന്നു.. 🙏🏼

إرسال تعليق

0 تعليقات