ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുമായി ഈ മാസം 27 ന് ചർച്ച നടത്താനായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാൽ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം 29 ലേക്ക് മാറ്റിയത്.
കെഎസ് ആർടിസി ചീഫ് ഓഫീസിന് മുന്നിൽ ജീവനക്കാരുടെ സംയുക്ത സംഘടനകൾ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. 27 ന് ഗതാഗത മന്ത്രി വിളിച്ച ചർച്ചയുടെ തീരുമാനം അറിഞ്ഞ ശേഷം സമരം പിൻവലിക്കണോയെന്ന് ആലോചിക്കുമെന്നായിരുന്നു നേരത്തെ യൂണിയനുകൾ പ്രഖ്യാപിച്ചത്. 29 ന് നടക്കുന്ന യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും ഇനി സമരത്തിന്റെ ഭാവി. ശമ്പള വിതരണം സംബന്ധിച്ച ഹർജി ഹൈക്കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും.
0 Comments