banner

കൊല്ലത്ത് 17 കാരായ രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി

കൊല്ലം : ചവറയിൽ രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി. ചവറ കോവിൽത്തോട്ടത്താണ് അപകടം.

ഇടപ്പള്ളിക്കോട്ട സ്വദേശികളായ വിനേഷ് (17), ജയകൃഷ്ണൻ (17) എന്നിവരെയാണ് കാണാതായത്. ഇരുവർക്കുമായി തിരച്ചിൽ തുടരുന്നു.

റോഡിൽ അങ്ങനെ ചീറിപ്പായേണ്ട; നാളെ മുതൽ ‘ഓപ്പറേഷന്‍ റേസ്’; മത്സരയോട്ടത്തിനെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്....

കോഴിക്കോട് : പൊതുനിരത്തിൽ യുവാക്കൾ ഇരുചക്രവാഹനവുമായി നടത്തുന്ന മത്സരയോട്ടത്തിന് പൂട്ടിടാൻ മോട്ടോർവാഹന വകുപ്പ്. നാളെ മുതൽ ഓപ്പറേഷൻ റേസ് ആരംഭിക്കും. മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.

രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുമെന്നും അറിയിച്ചു.

Post a Comment

0 Comments