Latest Posts

കൊല്ലത്ത് രണ്ടര വയസ്സുകാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

കൊല്ലം അഞ്ചൽ തടിക്കാട്ടിൽ രണ്ടരവയസുകാരനെ കാണാതായി. അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താനായി പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

ഇന്ന് വൈകിട്ടോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഡോഗ് സ്ക്വോഡ് എത്തിയിട്ടുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ 9526610097 എന്ന നമ്പറിലോ ബന്ധപ്പെടുക.

0 Comments

Headline