കാസര്‍കോട് : ടിക്കറ്റെടുക്കാതെ മുംബൈയില്‍നിന്നു മംഗളൂരുവിലേക്ക് ട്രെയിനില്‍ വരികയായിരുന്ന യാത്രക്കാരനില്‍നിന്ന് കണക്കില്‍പ്പെടാത്ത രണ്ടു കോടി രൂപ റെയില്‍വെ പോലീസ് പിടിച്ചെടുത്തു. രാജസ്ഥാന്‍ സ്വദേശി ചെന്‍സിംഗ് എന്ന മനോഹര്‍ സിംഗിനെ (22) ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ടിക്കറ്റ് പരിശോധനയില്‍ കുടുങ്ങിയ യുവാവില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പിഴ ഈടാക്കിയിരുന്നു. അതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ ഉദ്യോഗസ്ഥന്‍ റെയില്‍വേ പോലീസിനെ അറിയിച്ചു. റെയില്‍വെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് 100 പൊതികളിലായി ബാഗില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
മുംബൈയിലെ ഭാരത് ഭായ് എന്ന പിന്റു മംഗളൂരുവിലെ രാജു എന്നയാള്‍ക്ക് കൈമാറാന്‍ ഏല്‍പിച്ചതാണ് പണമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. റെയില്‍വെ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്.
0 Comments